Home State നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; രണ്ട് ദിവസം കൂടി മഴ തുടരും

നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; രണ്ട് ദിവസം കൂടി മഴ തുടരും

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം കൂടി മഴ തുടരും. മറ്റന്നാള്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ായിരിക്കും. ഇന്നും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചത് പോലെ മഴ ലഭിക്കും. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യത മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here