Home National ക്ഷേത്ര മതില്‍ തുരന്ന് മോഷണം; പുറത്തിറങ്ങാന്‍ ശ്രമിച്ച കള്ളന്‍ ദ്വാരത്തില്‍ കുടുങ്ങി, ഒടുവില്‍ പൊലീസിന്റെ പിടിയില്‍

ക്ഷേത്ര മതില്‍ തുരന്ന് മോഷണം; പുറത്തിറങ്ങാന്‍ ശ്രമിച്ച കള്ളന്‍ ദ്വാരത്തില്‍ കുടുങ്ങി, ഒടുവില്‍ പൊലീസിന്റെ പിടിയില്‍

0
ക്ഷേത്ര മതില്‍ തുരന്ന് മോഷണം; പുറത്തിറങ്ങാന്‍ ശ്രമിച്ച കള്ളന്‍ ദ്വാരത്തില്‍ കുടുങ്ങി, ഒടുവില്‍ പൊലീസിന്റെ പിടിയില്‍

ആന്ധ്രാപ്രദേശ്: ക്ഷേത്ര മതില്‍ തുരന്ന് മോഷണം നടത്തിയ കള്ളന്‍ പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ദ്വാരത്തില്‍ കുടുങ്ങി. പാപ്പാറാവു എന്ന മോഷ്ടാവ് ആണ് ദ്വാരത്തില്‍ കുടുങ്ങിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ശ്രീകാകുളം ജില്ലയിലെ കാഞ്ചിലി മണ്ഡലത്തിലെ ജഡിമുടി ഗ്രാമത്തിലായിരുന്നു സംഭവം.

ക്ഷേത്രമതില്‍ തുരന്ന് അകത്തു കയറിയ പാപ്പാറാവു വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. അകത്തേക്ക് കയറിയ ദ്വാരത്തിലൂടെ തന്നെ ഇയാള്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചു.

എന്നാല്‍ അതിനുള്ളില്‍ കുടുങ്ങിപ്പോയി. ഒടുവില്‍ പാപ്പാറാവുവിന്റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. നാട്ടുകാര്‍ പാപ്പറാവുവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here