Home National പാര്‍ട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെവി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂ: കെ സുധാകരന്‍

പാര്‍ട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെവി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂ: കെ സുധാകരന്‍

0

ന്യൂ ഡെല്‍ഹി: പാര്‍ട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലെ കെവി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെവി തോമസ് പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കെവി തോമസുമായി ഇന്ന് രാവിലെയും സംസാരിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്. കെവി തോമസ് പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തില്‍ സിപിഎമ്മിന്. അവരോട് സഖ്യത്തിന്റെ ആവശ്യമില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോര വീണ മണ്ണില്‍ സിപിഎമ്മുമായി കൈ കൊടുക്കാന്‍ ആകില്ലെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂരിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് നാളെ രാവിലെ 11ന് കൊച്ചിയില്‍ തിരുമാനം പറയുമെന്ന് കെവി തോമസ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here