ഫെഡറലിസത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു; ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണമെന്ന് സീതാറാം യെച്ചൂരി

കണ്ണൂര്‍: രാജ്യത്തെ ഫെഡറലിസത്തെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

‘ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ഇതിനായി ഇടത് മതേതര ശക്തികള്‍ യോജിക്കണമെന്നും പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനൊപ്പം വിശാല മതേതര ബദലും ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുെ്രകെന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരായി യുഎന്നില്‍ വരുന്ന പ്രമേയങ്ങളെ ഇന്ത്യ തുടര്‍ച്ചയായി എതിര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കെ റെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിക്കാന്‍ ശ്രമിക്കുകയാണെന്നും പദ്ധതി എത്രയും വേഗം നടപ്പിലാക്കുമെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ അദ്ദേഹം വ്യക്തമാക്കി.

കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. പൊതു സമ്മേളന നഗരിയില്‍ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പതാകയുയര്‍ത്തി.