Home Featured പോഷക സംഘടന എന്ന നിലയിലല്ല ഐഎന്‍ റ്റിയു സി പ്രവര്‍ത്തിക്കുന്നതെന്ന് ആവർത്തിച്ച് വിഡി സതീശന്‍

പോഷക സംഘടന എന്ന നിലയിലല്ല ഐഎന്‍ റ്റിയു സി പ്രവര്‍ത്തിക്കുന്നതെന്ന് ആവർത്തിച്ച് വിഡി സതീശന്‍

0
പോഷക സംഘടന എന്ന നിലയിലല്ല ഐഎന്‍ റ്റിയു സി പ്രവര്‍ത്തിക്കുന്നതെന്ന് ആവർത്തിച്ച് വിഡി സതീശന്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസിനെയോ മഹിളാ കോണ്‍ഗ്രസിനെയോ സേവാദളിനെയോ പോലെ പോഷക സംഘടന എന്ന നിലയിലല്ല ഐഎന്‍ റ്റി യുസി പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെങ്കിലും സ്വതന്ത്ര നിലനില്‍പ്പുള്ള ഐ.എന്‍.ടി.യു.സിക്ക് പ്രത്യേക തെരഞ്ഞെടുപ്പ് പോലുമുണ്ട്. കഴിഞ്ഞ ദിവസം പറഞ്ഞ അഭിപ്രായം മാറ്റേണ്ട ഒരു സാഹചര്യവുമില്ല.

ചങ്ങനാശേരിയിലെ ഐ.എന്‍.റ്റി.യുസി പ്രകടനം സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടത്. എന്തെങ്കിലും വീണ് കിട്ടിയാല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഒരു കുത്തിത്തിരിപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘം ചങ്ങാനാശേരിയില്‍ നടന്ന സംഭവത്തിന് പിന്നിലുമുണ്ട്.

പാര്‍ട്ടിക്ക് ദോഷകരമായ രീതിയിലേക്ക് കുത്തിത്തിരിപ്പ് സംഘം കടക്കുമ്പോള്‍ എവിടെ നിര്‍ത്തണമോ അവിടെ നിര്‍ത്താന്‍ അറിയാവുന്ന നേതൃത്വമാണു കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here