Home National യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് ഇന്ത്യയിലേക്ക് വരുമ്പോള്‍ ആര്‍ടിപിസിആര്‍ വേണ്ട

യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് ഇന്ത്യയിലേക്ക് വരുമ്പോള്‍ ആര്‍ടിപിസിആര്‍ വേണ്ട

0

ന്യൂ ഡെല്‍ഹി: യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നേരത്തെ യുഎഇയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നിര്‍ദ്ദേശ പ്രകാരം യുഎഇയില്‍ നിന്ന് രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്കും ഇനി മുതല്‍ ആര്‍ടിപിസിആര്‍ ആവശ്യമില്ല.

ഇതോടെ കുവൈത്ത് ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവായി. നിര്‍ദ്ദേശം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തെ ഇന്ത്യയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് ഇളവ് നല്‍കിയിരുന്നു.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യണം. വാക്സിനെടുക്കാത്തവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം ഹാജരാക്കണം. അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here