Home Local News കൊല്ലത്ത് വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ വാന്‍ മറിഞ്ഞു; കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ അപകടം

കൊല്ലത്ത് വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ വാന്‍ മറിഞ്ഞു; കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ അപകടം

0

കൊല്ലം: വിദ്യാര്‍ത്ഥികളുമായി കയറ്റം കയറുന്നതിനിടെ സ്‌കൂള്‍ വാന്‍ മറിഞ്ഞ് അപകടം. ആരുടെയും നില ഗുരുതരമല്ല. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഏരൂര്‍ ഐലറയിലായിരുന്നു അപകടമുണ്ടായത്.

കുത്തനെയുള്ള കയറ്റം കറുന്നതിനിടെ വാഹനം നിന്നു പോകുകയും പുറകിലേക്ക് ഉരുളുകയുമായിരുന്നു. പുറകിലേക്ക് പോയ വാഹനം വൈദ്യുത തൂണില്‍ ഇടിച്ച് മറിഞ്ഞു.

ഐലറ യുപി സ്‌കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ പതിനഞ്ചോളം വിദ്യാര്‍ത്ഥികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്കേറ്റു.

വാഹനത്തിന്റെ ഡ്രൈവറെയും സഹായിയെയും ആറു വിദ്യാര്‍ത്ഥികളെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുത തൂണിലിടിച്ച് നിന്നതിനാല്‍ വന്‍ അപകടം ഒഴിവായതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here