
കൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ധനയോടൊപ്പം ഇരുട്ടടിയായി പാചക വാതക വില വര്‍ധന. ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതക സിലണ്ടറിന് 256 രൂപ കൂട്ടിയത്. വാണിജ്യ സിലിണ്ടറുകളുടെ കൊച്ചിയിലെ വില 2256 രൂപയാണ്.
സിഎന്‍ജിയുടെ വില കൂട്ടിയതോടെ കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎന്‍ജിക്ക് ഇന്നുമുതല്‍ 80 രൂപയാണ് നല്‍കേണ്ടത്. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
കഴിഞ്ഞമാസം, വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയും കുത്തനെ കൂട്ടിയിരുന്നു. മാര്‍ച്ച് 22ന് വീട്ടാവശ്യത്തിനുള്ള സിലിന്‍ഡറിന് 50 രൂപയാണ് കൂട്ടിയത്.