Home National ഹലാല്‍ മാംസം വിറ്റു; കര്‍ണാടകയില്‍ കച്ചവടക്കാരനെ ആക്രമിച്ച് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍

ഹലാല്‍ മാംസം വിറ്റു; കര്‍ണാടകയില്‍ കച്ചവടക്കാരനെ ആക്രമിച്ച് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍

0
ഹലാല്‍ മാംസം വിറ്റു; കര്‍ണാടകയില്‍ കച്ചവടക്കാരനെ ആക്രമിച്ച് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍

ശിവമോഗ: കര്‍ണാടകയില്‍ ഹലാല്‍ മാംസം വിറ്റ കച്ചവടക്കാരനെ ആക്രമിച്ച് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍. ഭദ്രാവതിയില്‍ കച്ചവടം നടത്തുന്ന തൗസിഫിക്കിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം.

ഹൊസാമനെ പ്രദേശത്ത് ഹലാല്‍ മാംസത്തിനെതിരെ പ്രചാരണം നടത്തുകയായിരുന്നു ബജ്രംഗദള്‍ പ്രവര്‍ത്തകര്‍. ഇതിനിടെ ഭദ്രാവതിയിലെ തൗസിഫിന്റെ കടയില്‍ എത്തിയ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ‘നോണ്‍-ഹലാല്‍’ ഇറച്ചി വില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നോണ്‍ ഹലാല്‍ മാംസം ഇപ്പോള്‍ കടയില്‍ ഇല്ലെന്ന് മറുപടി ലഭിച്ചതോടെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കച്ചവടക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ അക്രമികള്‍ക്കെതിരെ കേസെടുത്തതായി ശിവമോഗ പൊലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു. ഹലാല്‍ മാംസ വിഷയം സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here