Home State ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പരാമര്‍ശം; വിഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പരാമര്‍ശം; വിഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം

0
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പരാമര്‍ശം; വിഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം

ചങ്ങനാശ്ശേരി: ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍. കോട്ടയം ചങ്ങനാശ്ശേരി ടൗണിലാണ് തൊഴിലാളികള്‍ പ്രകടനം നടത്തിയത്.

വിഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി വര്‍ക്കിംഗ് കമ്മിറ്റി അംഗം പിപി തോമസ് ആവശ്യപ്പെട്ടു. ഇത്രയും കാലവും കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്ന ഐഎന്‍ടിയുസിയെ വിഡി സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഒരു മാധ്യമ സ്ഥാപനത്തിലേക്ക് തൊഴിലാളി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ പ്രതികരണം അറിയിക്കവെയാണ് സതീശന്‍ ഐഎന്‍ടിയുസിയെ കുറിച്ച് വ്യക്തമാക്കിയത്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നായിരുന്നു സതീശന്റെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here