Home State പ്രാദേശിക ചലച്ചിത്രമേളയ്ക്ക് കൊച്ചിയില്‍ തുടക്കം; ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍

പ്രാദേശിക ചലച്ചിത്രമേളയ്ക്ക് കൊച്ചിയില്‍ തുടക്കം; ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍

0
പ്രാദേശിക ചലച്ചിത്രമേളയ്ക്ക് കൊച്ചിയില്‍ തുടക്കം; ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍

എറണാകുളം: കൊച്ചിയില്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ചലച്ചിത്രമേളയുടെ ഉദ്ഘാടനം ചലച്ചിത്ര താരം മോഹന്‍ലാല്‍ നിര്‍വഹിച്ചു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള സിനിമാപ്രേമികള്‍ക്ക് മികച്ച ചിത്രങ്ങള്‍ കാണാന്‍ അവസരമൊരുക്കുന്ന ചലച്ചിത്ര അക്കാദമി വലിയൊരു സാംസ്‌കാരിക ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളം സരിത തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ മുഖ്യാതിഥിയായി. 173 ചിത്രങ്ങളായിരുന്നു തിരുവനന്തപുരം മേളയില്‍ ഉണ്ടായിരുന്നതെങ്കില്‍ അവയില്‍ നിന്ന് തെരഞ്ഞെടുത്ത 73 മികച്ച ചിത്രങ്ങളാണ് കൊച്ചി മേളയില്‍ പ്രദര്‍ശിപ്പിക്കുക. സ്ത്രീ അതിജീവനത്തിന്റെ കഥ പറയുന്ന രെഹ്ന മറിയം നൂര്‍ ആണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുക.

https://registration.iffk.in/ എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. സരിത തിയേറ്ററില്‍ ഒരുക്കിയിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം. വിദ്യാര്‍ത്ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഏപ്രില്‍ അഞ്ചുവരെയാണ് മേള.

LEAVE A REPLY

Please enter your comment!
Please enter your name here