Home National യെദ്യൂരപ്പയ്ക്ക് എതിരെ പ്രത്യേക ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കര്‍ണാടക കോടതി ഉത്തരവ്‌

യെദ്യൂരപ്പയ്ക്ക് എതിരെ പ്രത്യേക ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കര്‍ണാടക കോടതി ഉത്തരവ്‌

0
യെദ്യൂരപ്പയ്ക്ക് എതിരെ പ്രത്യേക ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കര്‍ണാടക കോടതി ഉത്തരവ്‌

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് എതിരെ പ്രത്യേക ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. 2013ല്‍ ലാന്റ് ഡിനോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് വാസുദേവ റെഡി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.

സ്‌പെഷ്യല്‍ ജഡ്ജി ബി ജയന്ത കുമാറാണ് ഉത്തരവിട്ടു. യെദ്യൂരപ്പയ്ക്കെതിരെ 1988ലെ അഴിമതി നിരോധന നിയമ പ്രകാരം പ്രത്യേക ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഉത്തരവ്. യെദ്യൂരപ്പ ഉപമുഖ്യമന്ത്രിയായിരിക്കെ ബംഗളൂരുവിലെ ബെല്ലാന്തൂരിന് സമീപമുള്ള 4.30 ഏക്കറോളം വരുന്ന ഭൂമി ഡീനോട്ടിഫൈ ചെയ്തതാണ് കേസ്.

കേസ് പരിഗണിക്കവെ ലോകായുക്ത പൊലീസ് ബി റിപ്പോര്‍ട്ട് ശനിയാഴ്ച പ്രത്യേക കോടതി തള്ളിയിരുന്നു. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി ലോകായുക്ത ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here