Home National മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഫ്‌സ്പ നിയന്ത്രിത പ്രദേശങ്ങളില്‍ ഇളവ്

മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഫ്‌സ്പ നിയന്ത്രിത പ്രദേശങ്ങളില്‍ ഇളവ്

0
മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഫ്‌സ്പ നിയന്ത്രിത പ്രദേശങ്ങളില്‍ ഇളവ്

ന്യൂ ഡെല്‍ഹി: സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തിന്റെ പരിധിയിലുള്ള മേഖലകള്‍ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ക്കാണ് ഇളവ് നല്‍കുന്നത്.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കലാപം അവസാനിപ്പിക്കുന്നതിനും വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് അഫ്‌സ്പ നിയന്ത്രിത പ്രദേശങ്ങളില്‍ ഇളവ് നല്‍കുന്നത്’ എന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനത്തിന്റെ പുതിയ യുഗം കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന വടക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും അഭൂതപൂര്‍വമായ വികസനത്തിന്റെയും പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും തീരുമാനിച്ച പ്രദേശങ്ങളില്‍ അഫ്സ്പ നീക്കം ചെയ്യാനുള്ള തീരുമാനം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here