Home National ആര്യന്‍ഖാന്‍ ഉള്‍പ്പെട്ട മയക്ക്മരുന്ന് കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍സിബിക്ക് കോടതി 60 ദിവസത്തെ സമയം നീട്ടി നല്‍കി

ആര്യന്‍ഖാന്‍ ഉള്‍പ്പെട്ട മയക്ക്മരുന്ന് കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍സിബിക്ക് കോടതി 60 ദിവസത്തെ സമയം നീട്ടി നല്‍കി

0
ആര്യന്‍ഖാന്‍ ഉള്‍പ്പെട്ട മയക്ക്മരുന്ന് കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍സിബിക്ക് കോടതി 60 ദിവസത്തെ സമയം നീട്ടി നല്‍കി

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍സിബിക്ക് കോടതി 60 ദിവസത്തെ സമയം നീട്ടി നല്‍കി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നേരത്തെ പ്രത്യേക ജഡ്ജി വിവി പാട്ടീലിന് മുമ്പാകെ ഹര്‍ജി നല്‍കിയിരുന്നു.

17 സാമ്പിളുകളുടെയും രാസപരിശോധനാ ഫലം മാര്‍ച്ച് 12ന് ലഭിച്ചുവെന്നും എന്‍ഡിപിഎസ് നിയമത്തിന്റെ പരിധിയിലുള്ള സൈക്കോട്രോപിക് മയക്ക് മരുന്നുകളാണ് കണ്ടെത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതികളില്‍ ചിലര്‍ വളരെ സ്വാധീനമുള്ള വ്യക്തികളാണെന്നും വിദേശ പൗരന്മാരുമായി കുറ്റകരമായ ചാറ്റ് നടത്തിയിട്ടുണ്ടെന്നും അവരില്‍ ചിലര്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരാണെന്നും ഹര്‍ജിയില്‍ പറയുന്നു.

വിദേശ പൗരന്മാര്‍ ഉള്‍പ്പെട്ടതിനാല്‍ അത്തരം ചാറ്റുകളുടെ പരിശോധന നടന്നുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം മുംബൈ തീരത്ത് നിന്ന് ഗോവയിലേക്ക് പോയ ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. നിരോധിത മയക്കുമരുന്ന് കൈവശം വയ്ക്കല്‍, വില്പന/വാങ്ങല്‍, ഗൂഢാലോചന, പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്നാഴ്ചയോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ബോളിവുഡ് താരത്തിന്റെ മകന് ജാമ്യം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here