Home National അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

0
അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂ ഡെല്‍ഹി: ആംആദ്മി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ആംആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരധ്വാജാണ് ഡെല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇന്നലെയാണ് അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെ ആക്രമണമുണ്ടായത്. കാശ്മീര്‍ ഫയല്‍സ് സിനിമയെ അരവിന്ദ് കെജ്‌രിവാള്‍ വ്യാജമെന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ചെത്തിയ ബിജെപി പ്രവര്‍ത്തകരാണ് വീട് ആക്രമിക്കാന്‍ ശ്രമിച്ചത്. സംഘം ബാരിക്കേഡ് തകര്‍ത്ത് കെജ്‌രിവാളിന്റെ വസതിയില്‍ എത്തുകയായിരുന്നു.

വീടിന്റെ ഗെയ്റ്റിന് പുറത്തുണ്ടായിരുന്ന സിസിടിവി ക്യാമറ അക്രമികള്‍ അടിച്ചു തകര്‍ത്തു. ഗെയ്റ്റില്‍ ഛായം ഒഴിക്കുകയും ഗേറ്റ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. പഞ്ചാബില്‍ പരാജയപ്പെട്ടതോടെ ബിജെപി കെജ്രിവാളിന് നേരെ വധശ്രമം നടത്തുന്നതായി ന്യൂ ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here