Home State മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ ഇടതുമുന്നണിയില്‍ പരാതിപ്പെടുമെന്ന് എപി അബ്ദുള്‍ വഹാബ്

മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ ഇടതുമുന്നണിയില്‍ പരാതിപ്പെടുമെന്ന് എപി അബ്ദുള്‍ വഹാബ്

0
മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ ഇടതുമുന്നണിയില്‍ പരാതിപ്പെടുമെന്ന് എപി അബ്ദുള്‍ വഹാബ്

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ ഇടതുമുന്നണിയില്‍ പരാതി നല്‍കുമെന്ന് ഐഎന്‍എല്‍ നേതാവ് എപി അബ്ദുള്‍ വഹാബ്. മന്ത്രി ഒരു വിഭാഗത്തിന്റെ താത്പര്യം മാത്രം സംരക്ഷിക്കുന്നുവെന്ന് അബ്ദുള്‍ വഹാബ് ആരോപിച്ചു. ഇത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന് പറഞ്ഞ അദ്ദേഹം മന്ത്രി ഇത് തിരുത്താന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

2022-25 വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ പി അബ്ദുല്‍ വഹാബിനെ സംസ്ഥാന പ്രസിഡന്റായും സിപി നാസര്‍കോയ തങ്ങളെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എന്‍ കെ അബ്ദുള്‍ അസീസാണ് ഓര്‍ഗനൈസിംഗ് സെക്രട്ടറി. ബഷീര്‍ ബടേരിയെ ട്രഷററായും തെരഞ്ഞെടുത്തു. വഹാബ് പക്ഷം നയരൂപീകരണ സമിതിയും രൂപവത്കരിച്ചു. എപി വഹാബ് തന്നെയാണ് സമിതി ചെയര്‍മാന്‍. അഡ്വക്കറ്റ് സൈഫുദ്ദീനാണ് കണ്‍വീനര്‍.

LEAVE A REPLY

Please enter your comment!
Please enter your name here