സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് പത്ത് രൂപയാക്കി ഉയര്‍ത്താം; വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടെന്ന് എല്‍ഡിഎഫ് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് മിനിമം ചാര്‍ജ് പത്ത് രൂപയാക്കി വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായതായി എ വിജയരാഘവന്‍. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിച്ച് തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വേണ്ടെന്നും എല്‍ഡിഎഫ് യോഗം വ്യക്തമാക്കി.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ബുധനാഴ്ച ചേരുന്ന എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് ചാര്‍ജ് വര്‍ദ്ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നത്.

എന്നാല്‍ മിനിമം ചാര്‍ജ് പത്ത് രൂപയാക്കിയാല്‍ അംഗീകരിക്കില്ലെന്ന് ബസുടമകളുടെ സംഘടനകള്‍ അറിയിച്ചിരുന്നു. പറഞ്ഞിരുന്നു.