Home State കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നൃത്ത കലാകാരിയെ വിലക്കിയ സംഭവം; തന്ത്രി രാജിവച്ചു

കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നൃത്ത കലാകാരിയെ വിലക്കിയ സംഭവം; തന്ത്രി രാജിവച്ചു

0
കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നൃത്ത കലാകാരിയെ വിലക്കിയ സംഭവം; തന്ത്രി രാജിവച്ചു

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പ്രശസ്ത നൃത്ത കലാകാരി മന്‍സിയയെ ഹിന്ദു അല്ലെന്നതിന്റെ പേരില്‍ വിലക്കിയ സംഭവത്തില്‍ തന്ത്രി പ്രതിനിധി രാജിവച്ചു. ഭരണസമിതിയില്‍ നിന്ന് എന്‍പിപി നമ്പൂതിരിപ്പാട് ആണ് രാജിവച്ചത്.

അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. എന്നാല്‍ മന്‍സിയക്ക് അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായി. ഇതിന് പിന്നാലെയാണ് തന്ത്രി പ്രതിനിധി രാജിവച്ചത്.

ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്. ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചയ്ക്ക് ശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്.

അതേസമയം മതത്തിന്റെയും ജാതിയുടെയും പേരില്‍ കലാകാരിക്ക് അവസരം നിഷേധിക്കരുതെന്നും നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി രംഗത്തുവന്നിരുന്നു. മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയായ മന്‍സിയ മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം.എ ഭരതനാട്യം ഒന്നാം റാങ്കോടെയാണ് പാസായത്.

LEAVE A REPLY

Please enter your comment!
Please enter your name here