Home State സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുറഞ്ഞു

0

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വില. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 38,120 രൂപയില്‍ എത്തി.

കഴിഞ്ഞ ദിവസം ഗ്രാമിന് 25 രൂപ കുറഞ്ഞ് സ്വര്‍ണവില 4,795 രൂപയില്‍ എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 38,200 രൂപയായിരുന്നു ഇന്നലത്തെ വില.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും സമാനമായ കുറവുണ്ടായി. 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്നത്തെ വില ഗ്രാമിന് 3,935 രൂപയാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ് ഗ്രാമിന്. വെള്ളിയുടെ വില കുറഞ്ഞു. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 72 രൂപയായി. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണവില കുതിച്ചുയരുന്ന പ്രവണതയാണ് രണ്ടാഴ്ച മുമ്പ് വരെ കണ്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here