Home State കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ചു; ജനുവരി ഒന്നു മുതല്‍ പ്രാബല്യം

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ചു; ജനുവരി ഒന്നു മുതല്‍ പ്രാബല്യം

0
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ചു; ജനുവരി ഒന്നു മുതല്‍ പ്രാബല്യം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത പുതുക്കിയത്.

50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് വര്‍ധന. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനമാണ് ക്ഷാമബത്ത. ഇതില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധന വരുത്താനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.

വിലക്കയറ്റം കണക്കാക്കിയാണ് ക്ഷാമബത്ത പുതുക്കുന്നത്. നിലവില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്ഷാമബത്ത ഉയര്‍ത്തിയത് ജീവനക്കാര്‍ക്ക് ആശ്വാസമാകും.

LEAVE A REPLY

Please enter your comment!
Please enter your name here