
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഇതോടെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും സ്ഥാപിക്കും. ഇതിനുള്ള ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആണ് സര്‍ക്കാര്‍ അംഗീകരിച്ചത്. വീര്യം കുറഞ്ഞ മദ്യമെത്തും. കൂടുതല്‍ മദ്യശാലകള്‍ വരും. ഔട്ട്ലെറ്റുകളുടെ സൗകര്യം കൂട്ടും തുടങ്ങിയവയാണ് മന്ത്രിസഭ അംഗീകരിച്ചത്.
പത്തുവര്‍ഷം പ്രവൃത്തി പരിചയമുള്ള മികച്ച ഐടി സ്ഥാപനങ്ങള്‍ക്കാകും പബ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട്. പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും. നിലവില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ ഗസ്റ്റ് ഹൗസില്‍ മാത്രമാണ് ഒരു ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നത്.
ലോകയുക്ത ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓര്‍ഡിനന്‍സ് പുതുക്കല്‍ സാങ്കേതിക നടപടി മാത്രമെന്ന് നിയമ മന്ത്രി അറിയിച്ചു. സിപിഐക്ക് വ്യത്യസ്ത നിലപാട് ആണുള്ളതെന്ന് മന്ത്രി കെ രാജന് മന്ത്രിസഭയില്‍ അറിയിച്ചു.