കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും കാവ്യ മാധവനെ ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്ത ശേഷമാകും കാവ്യയെ ചോദ്യം ചെയ്യുക. രണ്ട് ദിനസത്തിനുള്ളില്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നാണ് വിവരം.
വധഗൂഢാലോചന കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. ദിലീപിന്റെ പത്മസരോവരം വീട്ടില്‍ നടന്ന വധഗൂഢാലോചനയില്‍ പങ്കെടുത്ത വിഐപിയെ കണ്ടാലറിയാവുന്ന ആള്‍ എന്നായിരുന്നു എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. വധഗൂഢാലോചന കേസില്‍ ആറാം പ്രതിയായ ശരത്തിനെ വിഐപി എന്നാണ് സാക്ഷിയായ ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചത്.
ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് ആണ് വിഐപി എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ നടന്ന ചോദ്യംചെയ്യലിന് ശേഷം എഫ്‌ഐആറില്‍ ശരത്തിന്റെ പേര് കൂടി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.