Home World സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണം; രണ്ടാംഘട്ടം തിങ്കളാഴ്ച മുതല്‍ നടപ്പായി

സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണം; രണ്ടാംഘട്ടം തിങ്കളാഴ്ച മുതല്‍ നടപ്പായി

0
സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണം; രണ്ടാംഘട്ടം തിങ്കളാഴ്ച മുതല്‍ നടപ്പായി

റിയാദ്: ഒരു വര്‍ഷത്തെ സമയപരിധിക്ക് ശേഷം സൗദിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണത്തിന്റെ രണ്ടാംഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. തൊഴിലിടങ്ങളില്‍ സൗദി പൗരന്മാര്‍ക്ക് മുന്‍ഗണ നല്‍കുന്നതിന് വേണ്ടി മാനവ ശേഷി വിഭവ മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്.

300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കുറയാത്ത മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലും തൊഴില്‍ സ്വദേശിവത്കരണം നടപ്പിലാക്കും. ഈ അളവില്‍ കുറഞ്ഞ സ്ഥാപനങ്ങളില്‍ ഈ വ്യവസ്ഥ ഇപ്പോള്‍ ബാധകമല്ല. ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഇതുവരെ 50 ശതമാനം വിദേശികള്‍ക്ക് ജോലി ലഭിച്ചിരുന്നു.

എന്നാല്‍ ഇനി മുതല്‍ ഈ തസ്തികയില്‍ പൂര്‍ണമായും സ്വദേശികളെയാണ് നിയമിക്കുന്നത്. പാക്ക് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ശരീര സംരക്ഷണ ഉപകരണങ്ങള്‍, ക്ലീനിംഗ് വസ്തുക്കള്‍, പ്ലാസ്റ്റിക്, പേപ്പര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളെയാണ് പ്രധാനമായും സ്വദേശിവത്കരണം ബാധിക്കുക.

ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികകളില്‍ 50 ശതമാനമാണ് സ്വദേശിവത്കരണം നിര്‍ബന്ധമുള്ളത്. കസ്റ്റമര്‍ അക്കൗണ്ടന്റ്, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ് എന്നീ തസ്തികകള്‍ കഴിഞ്ഞ ഒക്ടോബറിലെ ഒന്നാം ഘട്ടത്തില്‍ തന്നെ പദ്ധതി നടപ്പാക്കിയതാണ്. എന്നാല്‍ കടകളിലെ റാക്കുകള്‍ ക്രമീകരിക്കുന്നതിന് വിദേശികളെ നിയമിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here