Home State കേരള കേഡറിൽ മാത്രം 74 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവെന്ന് പാർലമെന്റ് സ്ഥിരം സമിതി

കേരള കേഡറിൽ മാത്രം 74 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവെന്ന് പാർലമെന്റ് സ്ഥിരം സമിതി

0
കേരള കേഡറിൽ മാത്രം 74 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവെന്ന് പാർലമെന്റ് സ്ഥിരം സമിതി

ന്യൂഡെൽഹി: കേരള കേഡറിൽ മാത്രം 74 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് പാർലമെന്റ് സ്ഥിരം സമിതിയുടെ റിപ്പോർട്ട്. രാജ്യമാകെ 1515 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവാണുള്ളതെന്ന് സമിതി സുശീൽ കുമാർ മോദി എംപി അധ്യക്ഷനായി സമിതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ ഐഎഎസുകാരെ റിക്രൂട്ട് ചെയ്യുന്നത് കാര്യമായി വർധിപ്പിക്കണമെന്ന് സമിതി കേന്ദ്രത്തോട് ശുപാർശ ചെയ്തു.

ഐഎഎസുകാരുടെ എണ്ണത്തിലെ കുറവു മൂലം പല സംസ്ഥാനങ്ങളിലും കേഡർ തസ്തികകളിൽ ഐഎഎസുകാരല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കുന്നതായി സമിതി വിലയിരുത്തി. താൽക്കാലികമായി ഇത്തരം നിയമനങ്ങൾ നടത്താമെങ്കിലും പല തസ്തികകളിലും ഐഎഎസുകാരല്ലാത്തവർ തുടരുകയും അധിക ചുമതലകൾ വഹിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഭരണനിർവഹണത്തെ ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഐഎഎഎസുകാരുടെ സ്ഥാനക്കയറ്റത്തിനും ശമ്പളസ്കെയിൽ വർധനയ്ക്കും വാർഷിക സ്ഥാവര ആസ്തി വിവരം സംബന്ധിച്ച ഫയലിങ് (ഇമ്മൂവബിൾ പ്രോപ്പർട്ടി റിട്ടേൺസ്–ഐപിആർ) നിർബന്ധമാക്കിയിട്ടും രാജ്യത്ത് ഇക്കൊല്ലം 153 പേർ ഫയൽ ചെയ്തിട്ടില്ലെന്ന് സമിതി. ഐപിആർ നൽകാത്തതിനെതിരെ സമിതി മുൻപും രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്.

2 വർഷമായി റിട്ടേൺ നൽകാത്ത 64 ഉദ്യോഗസ്ഥരുണ്ട്. 3 വർഷത്തിനു മുകളിൽ ഇത് നൽകാത്ത 32 ഉദ്യോഗസ്ഥരും രാജ്യത്തുണ്ട്. ഐപിആർ നൽകാത്തവർക്ക് വിജിലൻസ് ക്ലിയറൻസ് നൽകില്ലെന്ന വ്യവസ്ഥയുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഇത് ഗൗരവമായി എടുക്കുന്നില്ല. ഐപിആർ നൽകാത്തവരുടെ പേര് വെബ്സൈറ്റിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്ന് സമിതി കേന്ദ്രത്തോട് ശുപാർശ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here