
ലോസ് ഏഞ്ചല്‍സ്: തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച നടനായി വില്‍ സ്മിത്ത്. മികച്ച നടനുള്ള ഓസ്‌കര്‍ നേടുന്ന അഞ്ചാമത്തെ കറുത്തവംശജനായ താരമാണ് വില്‍ സ്മിത്ത്. ‘കിംഗ് റിച്ചാര്‍ഡി’ലെ അഭിനയത്തിനാണ് വില്‍ സ്മിത്ത് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ആദ്യമായാണ് സ്മിത്തിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുന്നത്.
‘ദ അയിസ് ഓഫ് ടമ്മി ഫയേ’യിലെ പ്രകടനത്തിലൂടെ ജെസിക്ക ചസ്‌റ്റൈന്‍ മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ അവാര്‍ഡ് നേടി. കോഡയിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ട്രോയ് കോട്‌സര്‍ ഓസ്‌കര്‍ നേടുന്ന ആദ്യ ബധിര നടന്‍ കൂടിയാണ്. അരിയാന ഡെബോസാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘വെസ്റ്റ് സൈഡ് സ്റ്റോറി’യിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്.
‘കോഡ’ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. ഒറിജിനല്‍ സ്‌കോര്‍, ശബ്‌ലേഖനം, പ്രൊഡക്ഷന്‍ ഡിസൈന്‍, വിഷ്വല്‍ ഇഫക്റ്റ്‌സ്, ഛായാഗ്രാഹണം, ചിത്ര സംയോജനം തുടങ്ങി ആറ് മേഖലയില്‍ ‘ഡ്യൂണ്‍’ ആറ് അവാര്‍ഡ് നേടി. ‘ദ പവര്‍ ഓഫ് ഡോഗി’ലൂടെ ജെയ്ന്‍ കാംപിയോണ്‍ മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ശബ്ദ ലേഖനം- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് (ഡ്യൂണ്‍)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍
മികച്ച ചിത്ര സംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍- ഡ്യൂണ്‍
മികച്ച ഡോക്യുമെന്ററി- ദ ക്വീന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍
മേക്കപ്പ്, കേശാലങ്കാരം- ദ ഐസ് ഓഫ് ടാമി ഫയെ
മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ് – പോള്‍ ലാംബര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോര്‍ണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)
മികച്ച ആനിമേറ്റഡ് ഫിലിം എന്‍കാന്റോ
മികച്ച വിദേശ ഭാഷാ ചിതരം- ഡ്രൈവ് മൈ കാര്‍
വസ്ത്രാലങ്കാരം – ജെന്നി ബെവന്‍ (ക്രുവെല)
മികച്ച തിരക്കഥ- കെന്നത്ത് ബ്രാണ (ബെല്‍ഫാസ്റ്റ്)
അവലംബിത തിരക്കഥ – ഷോണ്‍ ഹെഡര്‍ (കോഡ)
മികച്ച ഡോക്യുമെന്ററി ‘സമ്മറി ഓഫ് സോള്‍’
മികച്ച ഛായാഗ്രാഹണം- ദ ഗ്രേഗ് ഫേസെര്‍ (ഡ്യൂണ്‍)