Home World മെക്സിക്കോയിലെ വെടിവയ്പ്പ്; മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു

മെക്സിക്കോയിലെ വെടിവയ്പ്പ്; മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു

0
മെക്സിക്കോയിലെ വെടിവയ്പ്പ്; മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: സെന്റര്‍ മെക്സിക്കോയിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു.

രാത്രി പത്തരയോടെ മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ഒരു ഉത്സവ പരിപാടിക്കിടെയായിരുന്നു സംഭവം. വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

വെടിവയ്പ്പിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാകാം വെടിവയ്പ്പിന് കാരണമെന്നാണ് വിവരം. മെക്സിക്കോയില്‍ കലാപങ്ങള്‍ ഏറെ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോകാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here