കോവോവാക്‌സിന് അടിയന്തര ഉപയോഗ അനുമതി, വാക്‌സിന്‍ 12 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നല്‍കും

ന്യൂ ഡെല്‍ഹി: സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിന് അടിയന്തര ഉപയോഗ അനുമതി. 12വയസിനും 18വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ കുത്തിവയ്ക്കാനാണ് അനുമതി നല്‍കിയത്. നോവോവാക്സ് എന്ന വിദേശ നിര്‍മ്മിത വാക്‌സിനാണ് കോവോവാക്സ് എന്ന പേരില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ പുറത്തിറക്കുന്നത്.

അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിന്‍ ആണിത്. അതേസമയം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 8 മുതല്‍ 16 ആഴ്ചയ്ക്കുള്ളില്‍ അടുത്ത ഡോസ് സ്വീകരിക്കാം. വാക്‌സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടേതാണ് നിര്‍ദ്ദേശം.

നേരത്തെ ഇത് 12 മുതല്‍ 16 ആഴ്ചവരെയായിരുന്നു. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേളയില്‍ മാറ്റമില്ല.