Home State മുല്ലപ്പെരിയാര്‍ അണക്കെട്ട്: അന്താരാഷ്ട്ര വിദഗ്ദ സംഘം പരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട്: അന്താരാഷ്ട്ര വിദഗ്ദ സംഘം പരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍

0

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ദ സംഘം പരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്നും പരിശോധന സമിതിയില്‍ അന്താരാഷ്ട വിദഗ്ദരെ ഉള്‍പ്പെടുത്തണമെന്നുമാണ് കേരളം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്.

2010-11 കാലത്ത് നടന്ന സുരക്ഷ പരിശോധനയ്ക്ക് ശേഷം കാലാവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിച്ചു. അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ പ്രളയും ഭൂചലനവും ഉണ്ടായത് സുരക്ഷയെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ 2018 ലെ അണക്കെട്ട് സുരക്ഷ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പരിശോധന നടത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കേരളം കുറ്റപ്പെടുത്തി. മേല്‍നോട്ട സമിതിയുടെ അനുമതി ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കുന്നു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമ വാദം ഇന്ന് കേള്‍ക്കാനിരിക്കെയാണ് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. തമിഴ്‌നാട് സമയം ആവശ്യപ്പെട്ടതിനാല്‍ ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here