Home State കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

0
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ നടത്തിയ നിയമനം ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ചാന്‍സലറുടെ അധികാരം കവര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം നടത്തി യോഗ്യതയില്ലാത്തവരെ നിയമിച്ചെന്ന് കാണിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സര്‍വകലാശാലാ സെനറ്റ് അംഗം വി. വിജയകുമാര്‍, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി.ജോസ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സര്‍വകലാശാലാ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായല്ല നിയമനം നടത്തിയതെന്ന് ചൂണ്ടികാട്ടി ജനുവരിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമനം ചട്ടവിരുദ്ധമാണെന്നും സിന്‍ഡിക്കേറ്റ് നേരിട്ട് നിയമനം നടത്തുകയായിരുന്നുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമപ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെയും അംഗങ്ങളെയും നാമനിര്‍ദ്ദേശം ചെയ്യേണ്ടത് ചാന്‍സലറാണെന്നും നിയമനം നടത്തേണ്ടത് സിന്‍ഡിക്കറ്റ് ആണെന്നുമാണ് ഗവര്‍ണര്‍ അറിയിച്ചത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ സിന്‍ഡിക്കറ്റ് തന്നെ നേരിട്ടു നിയമിക്കുന്നതിനുള്ള ചട്ട ഭേദഗതി നിര്‍ദ്ദേശം കഴിഞ്ഞ സിന്‍ഡിക്കറ്റ് യോഗം അംഗീകരിച്ചിരുന്നു. ഈ തീരുമാനം ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല. ചാന്‍സലര്‍ പദവി ഒഴിയുന്നതായി ഗവര്‍ണര്‍ പ്രഖ്യാപിച്ച ശേഷമായിരുന്നു സിന്‍ഡിക്കറ്റ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here