തിരുവനന്തപുരം: മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പൊലീസ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കരുതെന്ന് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെങ്കിലും പല മേലുദ്യോഗസ്ഥരും ഇത് പാലിക്കുന്നില്ല. സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണമെന്ന് എല്ലാ യൂണിറ്റ് മേധാവികള്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്കി.
ക്രൈംബ്രാഞ്ച്, വിജിലന്‍സ്, സ്പെഷല്‍ ബ്രാഞ്ച്, ബറ്റാലിയന്, ക്രമസമാധാന ചുമതലയുള്ള റേഞ്ച് ഐജിമാര്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപിഎം അനുകൂല പൊലീസ് ഓഫിസേഴ്സ് സംഘടനാ നേതാക്കളുടെയും മുന്‍ നേതാക്കളുടെയും ആവശ്യപ്രകാരമാണ് തീരുമാനം കൈക്കൊണ്ടത്.