Home World ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പിന്നില്‍: പാക്കിസ്ഥാനും ചൈനയും മുന്നില്‍

ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പിന്നില്‍: പാക്കിസ്ഥാനും ചൈനയും മുന്നില്‍

0
ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പിന്നില്‍: പാക്കിസ്ഥാനും ചൈനയും മുന്നില്‍

ഹേഗ്: ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പിന്നില്‍. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന നെറ്റ്‌വര്‍ക്ക് പുറത്തുവിട്ട പട്ടികയില്‍ 136ാം സ്ഥാനത്താണ് ഇന്ത്യ. 150 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ ഒന്നാം സ്ഥാനം ഫിന്‍ലന്‍ഡ് സ്വന്തമാക്കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലന്‍ഡിനെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ചൈന 72ാം സ്ഥാനം നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 121ാം സ്ഥാനം കരസ്ഥമാക്കി.

ഇന്ത്യയുള്‍പ്പെടെ 146 രാജ്യങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടത്. 2012ലാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളെ കണ്ടെത്തുന്ന സര്‍വേ ആരംഭിച്ചത്. ജിഡിപി, ആളോഹരി വരുമാനം, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യ പിന്തുണ, ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതി വിരുദ്ധത തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത്.

ഇത്തവണയും സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍. ഡെന്മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ലക്സംബര്‍ഗ്, സ്വീഡന്‍, നോര്‍വേ, ഇസ്രായേല്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനത്ത്. അമേരിക്കയ്ക്ക് 16ാം സ്ഥാനവും ബ്രിട്ടന് 17ാം സ്ഥാനവുമാണ്. ബംഗ്ലാദേശ് (94), ശ്രീലങ്ക (127), മ്യാന്‍മര്‍ (126) എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ഇടംനേടി.

LEAVE A REPLY

Please enter your comment!
Please enter your name here