
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി ഡോ. തോമസ് ജെ നെറ്റോ അഭിഷിക്തനായി. ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു. ചെറു വെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ വൈകുന്നേരം 4.45ന് അള്‍ത്താരയിലേക്കുളള പ്രദക്ഷിണം ആരംഭിച്ചു. കൃത്യം അഞ്ചിന് മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിശിഷ്ടാഥിതിയായി മെത്രാഭിഷേക കര്‍മ്മത്തില്‍ പങ്കെടുത്ത ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറേലി വചന സന്ദേശം നല്‍കി.

മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ സുവിശേഷ പ്രഘോഷണം നടത്തി. ചങ്ങനാശ്ശേരി രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കൊച്ചി ബിഷപ്പ് ജോസഫ് കരിയില്‍, ആലപ്പുഴ ബിഷപ്പ് ജയിംസ് ആനാപറമ്പില്‍, കൊല്ലം ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി, കോട്ടാര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. നസ്രായന്‍ സൂസൈ തുടങ്ങി ഇരുപതിലധികം ബിഷപ്പുമാര്‍ സഹകാര്‍മ്മികരായി.
സൂസെപാക്യത്തിന്റെ പിന്‍ഗാമിയായിട്ടാണ് തോമസ് ജെ. നെറ്റോ ചുമതലയേറ്റത്. തിരുവനന്തപുരം അതിരൂപത കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു തോമസ് നെറ്റോ. മെത്രാഭിഷേകത്തിനായി 120 അടി വലുപ്പമുള്ള മുഖ്യവേദിയും ഗായകസംഘത്തിന് മറ്റൊരു വേദിയുമാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ ഒമ്പത് ഫെറോനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 ഓളം ഗായകര്‍ അടങ്ങുന്ന വിപുലമായ ഗായകസംഘമായിരുന്നു ഗാനങ്ങള്‍ ആലപിച്ചത്.