തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ ജനങ്ങളുമായി യുദ്ധത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വെടിവെയ്പ്പുണ്ടാക്കി കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. കെ റെയിലിനെതിരായി സമരം നടത്തുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫും ബിജെപിയും ഒന്നിച്ച് ചേര്‍ന്ന് പ്രശ്നങ്ങളുണ്ടാക്കുന്നു. എല്‍.ഡി.എഫിനെ സമരം ചെയ്ത് തോല്‍പ്പിക്കാനാകില്ലെന്നും ജനപിന്തുണയുള്ളിടത്തോളം കാലം ഈ സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ ഇരകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പറഞ്ഞ കോടിയേരി കുഞ്ഞുങ്ങളെ സമരമുഖത്ത് കൊണ്ടു പോകുന്നത് ബോധപൂര്‍വമാണെന്ന് ആരോപിച്ചു.
സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ്, ബിജെപി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കം നടക്കുന്നുവെന്ന് കോടിയേരി പറഞ്ഞിരുന്നു. എതിര്‍പ്പിന് വേണ്ടിയുള്ള എതിര്‍പ്പാണിതെന്ന് പറഞ്ഞ കോടിയേരി കേരളത്തില്‍ ഇതാദ്യമായാണ് വികസന പദ്ധതികളെയെല്ലാം എതിര്‍ക്കുന്ന ഒരു പ്രതിപക്ഷം ഉണ്ടായതെന്ന് കുറ്റപ്പെടുത്തി.