Home State കടലാസില്‍ ഒതുങ്ങുന്ന പദ്ധതിയല്ല കെ റെയില്‍; പറഞ്ഞത് നടപ്പിലാക്കും: മുഖ്യമന്ത്രി

കടലാസില്‍ ഒതുങ്ങുന്ന പദ്ധതിയല്ല കെ റെയില്‍; പറഞ്ഞത് നടപ്പിലാക്കും: മുഖ്യമന്ത്രി

0

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെ റെയില്‍ കല്ലിടലിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ വികസനത്തിനെതിരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പ്രതിപക്ഷത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി നാടിന് പുരോഗതി ഉണ്ടാകുന്നതില്‍ കോണ്‍ഗ്രസ് തടസം നില്‍ക്കുകയാണെന്ന് കുറ്റപ്പെടുത്തി. ബിജെപിയും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ ജനസദസുകള്‍ക്ക് ഇന്ന് തുടക്കമാകും.
അതിരടയാള കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സമരം ശക്തമാക്കുമെന്നും കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here