Home Local News പ്രമുഖ നാടകപ്രവര്‍ത്തകന്‍ മധു മാസ്റ്റര്‍ അന്തരിച്ചു

പ്രമുഖ നാടകപ്രവര്‍ത്തകന്‍ മധു മാസ്റ്റര്‍ അന്തരിച്ചു

0
പ്രമുഖ നാടകപ്രവര്‍ത്തകന്‍ മധു മാസ്റ്റര്‍ അന്തരിച്ചു

മലയാള നാട പ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായ മധു മാസ്റ്റര്‍ (74) അന്തരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തില്‍ വലിയ ചലനം സൃഷ്ടിച്ച ‘അമ്മ’ എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

സ്പാര്‍ട്ടക്കസ്, പുലിമറഞ്ഞ കുട്ടന്‍ മൂസ്, മൂട്ട, സുനന്ദ തുടങ്ങിയ പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ് അദ്ദേഹം. എട്ട് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കെ. മധുസൂദനന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്.

നക്‌സല്‍ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ അറസ്റ്റിലായി. ആറുമാസം ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തിന് കൊടിയ മര്‍ദ്ദനങ്ങള്‍ നേരിട്ടു. ഭാര്യ: കെ. തങ്കം. മക്കള്‍: അഭിനയ രാജ് (എഎന്‍എസ് മീഡിയ, കൊച്ചി), എം.ടി.വിധുരാജ് (മലയാള മനോരമ സീനിയര്‍ ഫൊട്ടോഗ്രാഫര്‍). മരുമക്കള്‍: പി. സുദര്‍ഷിണ, സ്വര്‍ണ വിധു രാജ്.

LEAVE A REPLY

Please enter your comment!
Please enter your name here