Home World ഇസ്രായേലില്‍ പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തി: തലവേദന മുതല്‍ തളര്‍ച്ചവരെ ഉണ്ടാകാം

ഇസ്രായേലില്‍ പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തി: തലവേദന മുതല്‍ തളര്‍ച്ചവരെ ഉണ്ടാകാം

0
ഇസ്രായേലില്‍ പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തി: തലവേദന മുതല്‍ തളര്‍ച്ചവരെ ഉണ്ടാകാം

ജറുസലേം: ഇസ്രായേലില്‍ പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. ഒമിക്രോണ്‍ വകഭേദത്തിന്റെ ബി.എ.1, ബി.എ 2 എന്നിങ്ങനെ രണ്ട് സബ് വേരിയന്റുകള്‍ അടങ്ങിയതാണ് പുതിയ വകഭേദം. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്.

നിലവില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇസ്രായേല്‍ പാന്‍ഡമിക് റെസ്‌പോണ്‍സ് ചീഫ് സല്‍മാന്‍ സാര്‍ക്കയും പ്രതികരിച്ചു. ചെറിയ തോതിലുള്ള പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

ഇസ്രായേലില്‍ ഇതുവരെ 1.4 ദശലക്ഷം കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 8,244 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് നാല് ദശലക്ഷത്തിലധികം ആളുകള്‍ ബൂസ്റ്റര്‍ ഡോസടക്കം മൂന്ന് കൊറോണ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here