Home State സിനിമാ സെറ്റുകളില്‍ പരാതി പരാഹാര സെല്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി: ഡബ്ല്യു സി സിയുടെ ഹര്‍ജിയില്‍ ഉത്തരവ്

സിനിമാ സെറ്റുകളില്‍ പരാതി പരാഹാര സെല്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി: ഡബ്ല്യു സി സിയുടെ ഹര്‍ജിയില്‍ ഉത്തരവ്

0
സിനിമാ സെറ്റുകളില്‍ പരാതി പരാഹാര സെല്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി: ഡബ്ല്യു സി സിയുടെ ഹര്‍ജിയില്‍ ഉത്തരവ്

കൊച്ചി: സിനിമാ ചിത്രീകരണ സെറ്റുകളില്‍ ആഭ്യന്തരപരാതി പരിഹാര സെല്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ 2018ല്‍ ആണ് സിനിമാ സെറ്റുകളില്‍ പരാതി പരാഹാര സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു സി സി ഹൈക്കോടതിയെ സമീപിച്ചത്.

വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കമ്മീഷനെ ജനുവരി 31ന് ഹര്‍ജിയില്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു.

മലയാളസിനിമാ രംഗത്ത് സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുവെന്നും സുരക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് കഴിഞ്ഞ ദിവസം സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഉടനടി പഠിച്ച് നിയമനിര്‍മാണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here