Home State മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി

0
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യു.എ.പി.എ കേസുകളാണ് റദ്ദാക്കിയത്. യുഎപിഎ ചുമത്തിയതിനെതിരെ രൂപേഷ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസുകള്‍ റദ്ദാക്കിയത്.

തോക്കും മറ്റ് മാരകായുധങ്ങളുമായി മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നാരോപിച്ചുള്ള കേസുകളാണ് രൂപേഷിനെതിരെ ചുമത്തിയിരുന്നത്.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013ല്‍ കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും 2014ല്‍ വളയം സ്റ്റേഷനില്‍ ഒരു കേസുമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here