Home National ഹര്‍ഭജന്‍ സിംഗ് ആംആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ത്ഥി

ഹര്‍ഭജന്‍ സിംഗ് ആംആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ത്ഥി

0
ഹര്‍ഭജന്‍ സിംഗ് ആംആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ത്ഥി

ചണ്ഡീഗഢ്: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ആംആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ത്ഥി. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്നാണ് ഹര്‍ഭജന്‍ സിംഗ് മത്സരിക്കുന്നത്. ഹര്‍ഭജന്റെ സ്ഥാനാര്‍ത്ഥിത്വം ആംആദ്മി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നേരത്തെ ഹര്‍ഭജന്‍ സിംഗ് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധു ഹര്‍ഭജനൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹര്‍ഭജന്‍ ബിജെപിയിലും ചേര്‍ന്നേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ പുതിയ സര്‍ക്കാര്‍ ഹര്‍ഭജന്‍ സിംഗിന് കായിക സര്‍വകലാശാലയുടെ ചുമതലകൂടി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here