വാഷിങ്ടണ്‍: ലോകത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യസംഘടന. ദക്ഷിണകൊറിയ, ചൈന എന്നീ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ചില രാജ്യങ്ങള്‍ പരിശോധന കുറയ്ക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഡബ്ല്യു എച്ച് ഓ പറഞ്ഞു.
ഒമിക്രോണും അതിന്റെ ഉപവകഭേദമായ ബിഎ.2 ആണ് നിലവിലുള്ള രോഗബാധയ്ക്ക് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അതേസമയം ഇസ്രായേലില്‍ ബി.എ.1, ബി.എ 2 എന്നിങ്ങനെ രണ്ട് സബ് വേരിയന്റുകള്‍ അടങ്ങിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്.
ചെറിയ തോതിലുള്ള പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പൊതുസ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ നീക്കിയതും രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഒരു മാസത്തോളം രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും വര്‍ധനവ് ഉണ്ടായിരിക്കുന്നത്.