
കീവ്: യുക്രെയ്നിൽ റഷ്യൻ സൈന്യത്തിന്റെ കൊടും ക്രൂരത. റൊട്ടി വാങ്ങാൻ ക്യൂ നിന്ന ആളുകൾക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു.
വടക്കൻ യുക്രെയ്നിലെ ചെർനിഹിവിലാണ് സംഭവം.യുക്രെയ്നിലെ അമേരിക്കൻ എംബസിയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ചെർനിഹിവ് റഷ്യൻ സൈന്യത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ജനവാസ മേഖലയിൽ ഉൾപ്പെടെ ഷെല്ലാക്രമണം രൂക്ഷമാണ്.