Home Local News വേദന അറിയാതിരിക്കാന്‍ മയക്ക് മരുന്നു നല്‍കുന്നു: ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

വേദന അറിയാതിരിക്കാന്‍ മയക്ക് മരുന്നു നല്‍കുന്നു: ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

0
വേദന അറിയാതിരിക്കാന്‍ മയക്ക് മരുന്നു നല്‍കുന്നു: ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

കൊച്ചി: വേദന അറിയാതിരിക്കാന്‍ മയക്ക് മരുന്ന് നല്‍കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെ ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് സംഘം റെയ്ഡ് നടത്തി. റെയ്ഡില്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് രണ്ടിടങ്ങളില്‍ റെയ്ഡ് നടത്തിയത്.

കൊച്ചി ഇടപ്പള്ളിയിലെ ഇന്‍ക് ഫെക്ടഡ് സ്റ്റുഡിയോയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി എസ് സുജേഷ് ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ടാറ്റൂ കേന്ദ്രങ്ങള്‍ ചര്‍ച്ചായായത്. കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന വിദേശവനിതയടക്കം ഏഴുപേരാണ് സുജേഷിനെതിരെ പരാതി നല്‍കിയത്.

പാലാരിവട്ടം, ചേരാനല്ലൂര്‍ സ്റ്റേഷനുകളിലായാണ് പ്രതി സുജീഷിനെതിരെ കേസെടുത്തിട്ടുള്ളത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here