Home State രണ്‍ജിത്ത്, ഷാന്‍ വധക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു

രണ്‍ജിത്ത്, ഷാന്‍ വധക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു

0
രണ്‍ജിത്ത്, ഷാന്‍ വധക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസനേയും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെയും വധിച്ച കേസുകളില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. രണ്‍ജിത്ത് വധകേസില്‍ 1100 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. രണ്‍ജിത് വധത്തില്‍ കേസില്‍ 35 പ്രതികളും ഇരുന്നൂറോളം സാക്ഷികളുമുണ്ട്.

ഷാന്‍ വധക്കേസില്‍ 483 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ 11 പേര്‍ക്കെതിരെയാണ് കുറ്റപത്രം. കേസില്‍ 143 പേരെയാണ് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ഒന്നാം കോടതിയില്‍ രണ്‍ജിത് വധത്തിന്റെയും ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രണ്ടാം കോടതിയില്‍ ഷാന്‍ വധത്തിന്റെയും കുറ്റപത്രം നല്‍കി.

ഡിസംബര്‍ 19ന് ആണ് 12 മണിക്കൂറിന്റെ ഇടവേളയില്‍ ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രണ്‍ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here