സിയോള്‍: യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുമ്പോള്‍ യുക്രൈന് ആയുധങ്ങള്‍ ഒഴികെയുള്ള സൈനിക സാമഗ്രികള്‍ നല്‍കി സഹായിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം. ആയുധ സംവിധാനങ്ങളില്‍ ഉള്‍പ്പെടാത്ത ചരക്കുകളും ഗതാഗതവും കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ബൂ സിയൂങ്-ചാന്‍ പറഞ്ഞു.
ദക്ഷിണ കൊറിയന്‍ സൈന്യത്തില്‍ റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളില്‍ നിന്ന് സൈനിക ആയുധങ്ങള്‍ വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള വഴികള്‍ രാജ്യം പരിഗണിക്കുന്നുണ്ടെന്ന് ബൂ വ്യക്തമാക്കി.
പ്രഥമ ശുശ്രൂഷ കിറ്റുകള്‍, മുഖംമൂടികള്‍, റെസ്പിറേറ്ററുകള്‍ എന്നിവയുള്‍പ്പെടെ 40 ടണ്‍ മെഡിക്കല്‍ സഹായ ഉപകരണങ്ങളാണ് ദക്ഷിണ കൊറിയ യുക്രൈന് നല്‍കുന്നത്. പത്ത് മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മെഡിക്കല്‍ പാക്കേജ് നല്‍കുമെന്ന് നേരത്തെ ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിരുന്നു.