ലണ്ടന്‍: യുക്രൈനില്‍ രാസ-ജൈവ ആയുധങ്ങള്‍ വിന്യസിക്കാന്‍ റഷ്യ ശ്രമിച്ചേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ അതേ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. യുഎസിന്റെ സഹായത്തോടെ യുക്രൈന്‍ രഹസ്യ രാസായുധ ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു.
എന്നാല്‍ രാസായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിക്കാന്‍ യുക്രൈന്‍ പദ്ധതിയിട്ടെന്ന റഷ്യയുടെ ആരോപണത്തെ പിന്തുണക്കുന്ന തെളിവുകളൊന്നുമില്ലെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. യുക്രൈന് രാസ ജൈവായുധ പദ്ധതിയുണ്ടെന്നതിന് തെളിവില്ലെന്ന് ഐക്യരാഷ്ട്രസഭയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തിരിച്ചറിയാല്‍ കഴിയാത്ത ചില ആണവ ശക്തികളുടെ നിയന്ത്രണത്തിലാണ് നിലവില്‍ ചെര്‍ണോബില്‍ ആണവനിലയം. റഷ്യ മറ്റൊരു ആണവ ദുരന്തിന് വേണ്ടി ചെര്‍ണോബില്ലിനെ വീണ്ടും ഉപയോഗപ്പെടുത്താനുള്ള സാധ്യത ലോകരാജ്യങ്ങള്‍ തള്ളിക്കളയുന്നില്ല.