Home Local News ഭാര്യ പിണങ്ങിയതിന്‍ മനംനൊന്ത് ട്രെയിന്‍ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

ഭാര്യ പിണങ്ങിയതിന്‍ മനംനൊന്ത് ട്രെയിന്‍ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

0
ഭാര്യ പിണങ്ങിയതിന്‍ മനംനൊന്ത് ട്രെയിന്‍ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

തൃശൂര്‍: ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി സ്റ്റേഷന്‍ മാസ്റ്ററും പൊലീസും. ട്രെയിന്‍ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച തലശേരി സ്വദേശിയും ലോറി ഡ്രൈവറുമായ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ലോറി ഡ്രൈവറായ യുവാവ് സിമന്റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. തുടര്‍ന്നാണ് ഭാര്യയുമായി വഴക്കുണ്ടാക്കി പിണങ്ങിയത്. ഇതില്‍ മനംനൊന്ത് യുവാവ് മദ്യപിച്ചശേഷം ഒല്ലൂര്‍ സ്റ്റേഷന് സമീപത്തെ പാളത്തില്‍ എത്തുകയായിരുന്നു. യുവാവ് ട്രെയിന്‍ പാളത്തില്‍ തലവെച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് സ്റ്റേഷന്‍ മാസ്റ്ററാണ് കണ്ടത്. ഉടനെ തന്നെ പൊലീസില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അനുനയിപ്പിക്കുകയും ആത്മഹത്യശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു. സ്റ്റേഷന്‍ മാസ്റ്ററുടെയും പൊലീസിന്റെയും സമയോചിത ഇടപെടലിലൂടെ യുവാവിനെ രക്ഷപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here