Home Featured കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു; 38 അടി താഴ്ചയിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു; 38 അടി താഴ്ചയിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി

0
കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു; 38 അടി താഴ്ചയിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: മഠവൂർപാറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് 38 അടി താഴ്ചയിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി.

മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് സാഹസികമായി ഫയർഫോഴ്സ് സേനാംഗങ്ങള്‍ പുറത്തെത്തിച്ചത്. രാവിലെയാണ് തൊഴിലാളി യു സന്തോഷ് കിണർ വൃത്തിയാക്കാനിറങ്ങിയത്. ജോലി ചെയ്യുന്നതിനിടെ കിണറ്റിനുള്ളിൽ നിന്നും മണ്ണിടിഞ്ഞ് സന്തോഷിന്‍റെ മുകളിലേക്ക് പതിച്ചു. കഴുത്തുവരെ മണ്ണായി. അനങ്ങാതെ അവസ്ഥയിലായ തൊഴിലാളി രക്ഷിക്കാൻ ഫയ‍ർഫോഴ്സ് ഉദ്യോസ്ഥർ കിണറ്റിലിറങ്ങി. മണ്‍വെട്ടിയും പിക്കാസുമെല്ലാം ഉപയോഗിച്ചാണ് മണ്ണ് മാറ്റി സന്തോഷിനെ പുറത്തെടുത്തത്.

രക്ഷാ പ്രവർത്തനം നടക്കുമ്പോഴും മണ്ണിടിയുന്നുണ്ടായിരുന്നു. എന്നിട്ടും രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാതെ സന്തോഷിനെ ഫയർഫോഴ്സ് ഉദ്യോഗസഥർ പുറത്തെത്തിച്ചു. സന്തോഷിനെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്ന സന്തോഷിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here