Home Featured തിരുവനന്തപുരത്ത് യുവാവിനു തലയ്ക്കു വെടിയേറ്റു

തിരുവനന്തപുരത്ത് യുവാവിനു തലയ്ക്കു വെടിയേറ്റു

0
തിരുവനന്തപുരത്ത്  യുവാവിനു തലയ്ക്കു വെടിയേറ്റു

തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിനു തലയ്ക്കു വെടിയേറ്റു. ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണു സംഭവം. പാങ്ങോട് സ്വദേശി ഇലക്ട്രീഷ്യനായ റഹീം എന്ന യുവാവിനാണു തലയ്ക്കു വെടിയേറ്റത്.

പാങ്ങോട് വര്‍ക്ക് ഷോപ് നടത്തുന്ന വിനീത് എന്നയാളാണു വെടിവച്ചതെന്നാണ് ദ്യക്സാക്ഷികള്‍ പറയുന്നത്. കടയ്ക്കല്‍ തിരുവാതിര കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. പ്രതിയെ പൊലീസ് പുലര്‍ച്ചയോടെ പിടികൂടിയതായാണു വിവരം. ഇയാള്‍ക്കൊപ്പമുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

റഹീമിന്റെ ബൈക്ക് വിനീതിന്റെ വര്‍ക്ക് ഷോപില്‍ അറ്റകുറ്റപ്പണിക്കു നല്‍കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണു വെടിവയ്പ്പില്‍ കലാശിച്ചത്. പരുക്കേറ്റു ആശുപത്രിയില്‍ തുടരുന്ന റഹീമിനു തലയ്ക്കു ശസ്ത്രക്രിയ നടത്തും. കടയ്ക്കല്‍ പൊലീസാണു കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here