Home Local News വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അദ്ധ്യാപകന്‍ തല്ലിയതില്‍ പക: അധ്യാപകനെ ആക്രമിച്ച് ഇരുപതുകാരന്‍

വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അദ്ധ്യാപകന്‍ തല്ലിയതില്‍ പക: അധ്യാപകനെ ആക്രമിച്ച് ഇരുപതുകാരന്‍

0
വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അദ്ധ്യാപകന്‍ തല്ലിയതില്‍ പക: അധ്യാപകനെ ആക്രമിച്ച് ഇരുപതുകാരന്‍

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അദ്ധ്യാപകന്‍ തല്ലിയതിന്റെ പക തീര്‍ക്കാന്‍ അധ്യാപകനെ ആക്രമിച്ച് ഇരുപതുകാരന്‍. ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയായ അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീന്‍ ആണ് അതേ സ്‌കൂളിലെ അധ്യാപകനായ അബ്ദുല്‍ മനാഫിനെയാണ് (46) ആക്രമിച്ചത്. പ്രതി നിസാമുദ്ദീനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു മനാഫ്. ഇതേസമയം പിന്നിലൂടെയെത്തിയ നിസാമുദ്ദീന്‍ അധ്യാപകനെ കൈയില്‍ കരുതിയിരുന്ന സോഡാക്കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

പ്രതിയെ വെള്ളിയാഴ്ച മഞ്ചേരിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിയായിരിക്കെ നിസാമുദ്ദീനെ അധ്യാപകന്‍ അടിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകല്‍ സി.ഐ സിജോവര്‍ഗീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here