
ന്യൂഡല്‍ഹി: പിഎഫ് പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം എട്ടര ശതമാനം ആയിരുന്ന പലിശ നിരക്ക് 8.1 ശതമാനമായാണ് കുറച്ചത്. പലിശനിരക്കില്‍ പോയിന്റ് നാല് ശതമാനം കുറവാണ് വരുത്തിയത്. ആറ് കോടി മാസ ശമ്പളക്കാരെ ബാധിക്കുന്നതാണ് തീരുമാനം. കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാന്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. 76768 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഇപിഎഫില്‍ എത്തിയത്.
നിലവില്‍ മിനിമം പെന്‍ഷനായ ആയിരം രൂപ മൂവായിരം രൂപയാക്കണമെന്ന പാര്‍ലമെന്റ് സ്ഥിരം സമിതി ശുപാര്‍ശ ഇപിഎഫ് സമിതിക്ക് മുന്നില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുത്തുവെന്ന് സമിതി വ്യക്തമാക്കിയിട്ടില്ല.
ഇപ്പോള്‍ തീരുമാനിച്ച 8.1 ശതമാനം എന്ന പലിശ നിരക്ക് ഇപിഎഫ് സമിതി കേന്ദ്ര ധനമന്ത്രാലയത്തെ അറിയിക്കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.